ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിക്ക് ചരിത്രവിജയം. ന്യൂയോർക്കിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലിം മേയർ എന്ന പദവിയും ഇതോടെ സൊഹ്റാൻ മംദാനിക്ക് സ്വന്തം. ......
കെന്റക്കി: അമേരിക്കയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോ വിമാനം തകർന്നു വീണു. കെന്റക്കിയിലെ ലൂയിസ്വില്ലെ വിമാനത്താവളത്തിലാണ് സംഭവം.......
ഹെൽസിങ്കി: ലോകത്തിലെ അടുത്ത സൂപ്പർ പവറായി ഇന്ത്യ ഉയരുകയാണെന്ന് ഇന്ത്യയെ യുഎൻ സുരക്ഷാസമിതിയിൽ ഉൾപ്പെടുത്തണം: ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. ഇന്ത്യയെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫസ്റ്റ്പോസ്റ്റ് മാനേജിങ് എഡിറ്റർ പാൽകി ശർമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ലോകത്തിന്റെ അടുത്ത സൂപ്പർ പവറായി ഇന്ത്യ ഉയരുകയാണ്. ......
വാഷിങ്ടൺ: നൈജീരിയയിൽ ക്രിസ്ത്യൻ സമൂഹത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സൈനിക നീക്കവുമായി അമേരിക്ക. നൈജീരിയയിൽ സൈനിക ഇടപെടൽ ഉൾപ്പെടെയുള്ള നടപടികൾക്ക് തയ്യാറെടുപ്പുകൾ ആരംഭിക്കാൻ പ്രതിരോധ വകുപ്പിന് (പെന്റഗൺ) പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. ......
ഗാസയിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തുകയാണ്. ......
വാഷിംഗ്ടൺ: അമേരിക്കയിൽ ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ ആശ്രിതരെയും കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. അമേരിക്കൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡിഎച്ച്എസ്) പുതിയ നയംമാറ്റമാണ് അമേരിക്കയിലെ വലിയൊരു വിഭാഗം ഇന്ത്യക്കാരുടെ ഭാവി തുലാസിലാക്കുന്നത്. ......
ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും പുറത്തുവരുന്നത് മനുഷ്യരാശിയെ ഞെട്ടിപ്പിക്കുന്ന ക്രൂരതകളെ കുറിച്ചുള്ള റിപ്പോർട്ടുകളാണ്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗമായ ദാർഫുർ മേഖലയിൽ സ്ഥിതിചെയ്യുന്ന എൽ ഫാഷർ നഗരത്തിൽ 1500ഓളം സാധാരണക്കാരെ വിമതസംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) വെടിവെച്ച് കൊലപ്പെടുത്തി. ......
മോസ്കോ: ആണവാന്തർവാഹിനി ഡ്രോൺ ‘പൊസെയ്ഡൺ’ വിജയകരമായി പരീക്ഷിച്ചതായി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ പ്രഖ്യാപിച്ചു. ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഈ ആണവശേഷിയുള്ള സൂപ്പർ ടോർപിഡോ, യുദ്ധത്തിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്ന് സൈനികവിദഗ്ധർ പറയുന്നത്. ......
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ് എന്നായിരുന്നു ട്രംപിന്റെ പരാമർശം. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ......
ജയ്ഷെ മുഹമ്മദിന്റെ ശത്രുക്കൾ തങ്ങളുടെ സൈന്യത്തിൽ ഹിന്ദു സ്ത്രീകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മസൂദ് അസ്ഹർ. ഇവരെ നേരിടാനാണ് സ്ത്രീകളുടെ വിഭാഗമായ ‘ജമാഅത്ത് ഉൽ-മോമിനാത്ത്’ രൂപീകരിച്ചതെന്നും ഭീകരസംഘടനയുടെ തലവൻ പാകിസ്താനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ നടത്തിയ പ്രസംഗത്തിൽ പറയുന്നുയ എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ വനിതാ ബ്രിഗേഡിന്റെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യത്തെ കുറിച്ചാണ് മസൂദ് അസ്ഹർ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചത്. ......